Pages

Wednesday, 30 May 2012



    • എന്നിലേക്ക്‌ മാത്രം
      പെയ്തിരുന്ന നിന്‍റെ
      പ്രണയപ്പുഴയുടെ
      വറ്റിപ്പോയ ഉറവകള്‍
      എന്നോട് പറയുന്നുണ്ട്
      നിന്നില്‍ എന്നിലേക്ക്‌ പടര്‍ന്ന
      അനുഭൂതിയുടെ മുളംകാടുകള്‍
      വാടിക്കരിഞ്ഞു പോയെന്നു
      എങ്കിലും
      തുമ്പികള്‍ പറക്കാത്തായ
      നമ്മുടെ പ്രണയത്തിന്‍റെ അന്ത്യത്തില്‍
      ഞാന്‍ മരിച്ചു പോയാല്‍
      എനിക്ക് അന്ത്യ ചുംബനം അര്‍പ്പിക്കുക
      അപ്പോഴും
      നിന്നെ പുണര്‍ന്നു നില്‍ക്കുന്ന
      നിഴലില്ലാത്ത എന്‍റെ ആത്മാവ്
      നിന്നോട് പറയും
      ഒരാകാശക്കടലോളം പ്രണയം
      ഞാന്‍ നിന്നിലെക്കൊഴുക്കിയിരുന്നുവെന്നു!

Wednesday, 23 May 2012


ഇന്നലെകളില്‍ സ്നേഹത്തിന്‍റെ
പൂച്ചെണ്ടുകള്‍ നല്‍കി
കടന്നു പോയവര്‍ക്ക്‌
ഇന്നിന്‍റെ നോവുകള്‍ സമ്മനിച്ചവര്‍ക്ക്
നാളെയുടെ ഓര്‍മ്മകള്‍ നല്‍കിയവര്‍ക്ക്‌
ഇടവഴികളില്‍ കപടതയുടെ
കുപ്പിചില്ലുകള്‍ നിരത്തി വെച്ച്
ചിരിച്ചു രസിച്ചവര്‍ക്ക്‌,
നിങ്ങള്‍.....
എല്ലാം മുമ്പേ അറിയുന്നവര്‍
പറഞ്ഞില്ല ഒന്നും
അറിയാതെ പോയതും
അറിയേണ്ടിയിരുന്നതും
വഴിയില്‍ പതിയിരിക്കുന്ന
മുള്ളുകളെ കുറിച്ചും....