Pages

Wednesday 30 May 2012



    • എന്നിലേക്ക്‌ മാത്രം
      പെയ്തിരുന്ന നിന്‍റെ
      പ്രണയപ്പുഴയുടെ
      വറ്റിപ്പോയ ഉറവകള്‍
      എന്നോട് പറയുന്നുണ്ട്
      നിന്നില്‍ എന്നിലേക്ക്‌ പടര്‍ന്ന
      അനുഭൂതിയുടെ മുളംകാടുകള്‍
      വാടിക്കരിഞ്ഞു പോയെന്നു
      എങ്കിലും
      തുമ്പികള്‍ പറക്കാത്തായ
      നമ്മുടെ പ്രണയത്തിന്‍റെ അന്ത്യത്തില്‍
      ഞാന്‍ മരിച്ചു പോയാല്‍
      എനിക്ക് അന്ത്യ ചുംബനം അര്‍പ്പിക്കുക
      അപ്പോഴും
      നിന്നെ പുണര്‍ന്നു നില്‍ക്കുന്ന
      നിഴലില്ലാത്ത എന്‍റെ ആത്മാവ്
      നിന്നോട് പറയും
      ഒരാകാശക്കടലോളം പ്രണയം
      ഞാന്‍ നിന്നിലെക്കൊഴുക്കിയിരുന്നുവെന്നു!

7 comments:

  1. വൈവിധ്യമാര്‍ന്ന വിഷയങ്ങളില്‍ ശ്രദ്ധയൂന്നുക...!
    ഭാവുകങ്ങള്‍

    ReplyDelete
  2. കഥയോ ലേഖനമോ എഴുതുന്നത്‌ കവിതയെക്കാള്‍ എളുപ്പമാണ്.മറ്റുപല ബ്ലോഗ്ഗര്മാരും ചെയ്യുന്നത് പോലെ തുരുതുരാ കവിതയെന്ന പേരില്‍ എന്തെങ്കിലും എഴുതിക്കൂട്ടാതെ വിഷയത്തിലും ഉപയോഗിക്കുന്ന വാക്കുകളിലും വ്യത്യസ്ഥത ഉണ്ടാക്കിയെടുക്കുക.ഗദ്യ കവിത എഴുതുന്നവരെ കവികള്‍ എന്ന് വിശേഷിപ്പിക്കാന്‍ കഴിയില്ല.ആശംസകള്‍!

    ReplyDelete
  3. ഇവര്‍ പറഞ്ഞത് തന്നെയാണ് എനിക്കും പറയാന്‍ ഉള്ളത് ,,,,,,,,ആശംസകള്‍

    --

    ReplyDelete
  4. വരികൾ നന്നായിരിക്കുന്നു..
    കണ്ട മിക്കവരും ഈ പ്രണയമെന്ന വിഷയത്തിൽ തന്നെയാണു തുടങ്ങിയിട്ടുള്ളത്.. മറ്റു വിഷയങ്ങളിലേക്ക് കൂടി വരട്ടെ..

    ReplyDelete
  5. വൈവിധ്യ വിഷയങ്ങളിലുള്ള എഴുത്തുകള്‍ പ്രതീക്ഷിക്കുന്നു..
    ഭാവുകങ്ങള്‍..

    ReplyDelete
  6. എഴുതൂ ഒരുപാട്....വായിക്കൂ അതിനേക്കാള്‍ അതികമായി...ആശംസകള്‍...

    ReplyDelete